വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ ചാനിയംകടവില്‍ സിപിഎം-മുസ്ലിം ലീഗ് സംഘര്‍ഷം.
സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലീഗ് പ്രവര്‍ത്തകരായ ചാത്തം മണ്ണില്‍ ഇഖ്ബാല്‍, യൂസഫ്, സിപിഎം പ്രവര്ത്തകന് കൊടക്കാട്ട് ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. യൂസഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇക്ബാലിനെയും വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്രീജിത്ത് വടകര സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം. പോളിംഗുമായി ബന്ധപ്പെട്ട് മേഖലയില്‍
ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രിയിലെ ആക്രമണം. കല്യാണവീട്ടില്‍ നിന്ന് ബൈക്കില്‍ മടങ്ങുകയായിരുന്ന ശ്രീജിത്തിനെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു രണ്ടു പേര് ആക്രമിക്കപ്പെട്ടത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
















