
കക്കട്ടില്‍: പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റ ഭാഗമായി കുന്നുമ്മല്‍ പഞ്ചായത്തിലെ 12 കേന്ദ്രങ്ങളില്‍ പള്‍സ് പോളിയോ തുള്ളിമരുന്നു നല്‍കി. പഞ്ചായത്ത് തല ഉദ്ഘാടനം
കുന്നുമ്മല്‍ ആശുപത്രിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് റീന സുരേഷ്, ഡോ. സജിത, ജനപ്രതിനിധികളായ എം.ടി. രവീന്ദ്രന്‍, എലിയാറ ആനന്ദന്‍, ആരോഗ്യ ജീവനക്കാരായ സജീവന്‍, അനില്‍കുമാര്‍, മഞ്ജുള, ആശാവര്‍ക്കര്‍മാരായ ഒ.വനജ, ശാന്ത മുതലായവര്‍ നേതൃത്വം നല്‍കി. വിവിധ
കേന്ദ്രങ്ങളില്‍ വാര്‍ഡ് അംഗങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
















