
മൈസൂരു: ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ബേപ്പൂര്‍ നടുവട്ടം സ്വദേശികളാണ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ്
ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരന്‍ നഹിയാന്‍ മുബാറക്ക് മരണത്തിന് കീഴടങ്ങി.
നടുവട്ടം അസ്മ ഹൗസില്‍ വി.കെ. മുഹമ്മദ് അജീര്‍ (38), സഹോദരി ആയിഷ നൂറി (41), ഇവരുടെ മക്കളായ നൂഫിയ മുബാറക്ക് (18), നഹിയാന്‍ മുബാറക്ക് എന്നിവരാണ് മരിച്ചത്. നഹിയാന്‍ മുബാറക്ക് ഗുരുതരവസ്ഥയില്‍ ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരിച്ച മുഹമ്മദ് അജീര്‍ ബംഗളുരു ബി.ഇ.എം.എല്ലില്‍ ഉദ്യോഗസ്ഥനാണ്.
ഗുണ്ടല്‍പേട്ട് താലൂക്കിലെ ചാമരാജ് നഗര്‍ ജില്ലയിലെ മലപുരയില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു
മണിയോടെയാണ് അപകടം. ഗുണ്ടല്‍പേട്ടില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി കുടുംബം സഞ്ചരിച്ചിരുന്ന ബ്രെസ കാറില്‍ ഇടിക്കുകയായിരുന്നു. അയിഷ നൂറിയും നൂഫിയയും സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
മീഞ്ചന്തയില്‍ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
















