കൊയിലാണ്ടി: റീല്‍സ് ചിത്രീകരണത്തിന് ഗുഡ്സ് ട്രെയിനിനു മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റു. തിക്കോടിയിലാണ് സംഭവം. റെയില്‍വെ സ്റ്റേഷനു സമീപം
നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിനു മുകളില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യോളി കടപ്പുറം താരപറമ്പില്‍ അഷ്കറിന്റെ മകന് മുഹമ്മദ് സിനാനിനാണ് (17) പരിക്കേറ്റത്. സിനാന്റെ പരിക്ക് ഗുരുതരമാണ്. 60 ശതമാനത്തിലേറെ പൊള്ളലേറ്റിറ്റുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയാണ്
സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. റെയില്‍വെയുടെ അത്യുഗ്ര ശേഷിയുള്ള വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റതെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് എത്തിയാണ് സിനാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
-സുധീര്‍ കൊരയങ്ങാട്
















