
വടകര: വികസിത വടകരയുടെ മാര്‍ഗ രേഖ പുറത്തിറക്കി എന്‍ഡിഎ. വടകരയുടെ സമഗ്ര പുരോഗതി യാഥാര്‍ഥ്യമാക്കാനുള്ള മാര്‍ഗ രേഖയാണ് വോട്ടര്‍മാരുടെ മുന്നിലേക്ക്
സമര്‍പ്പിക്കുന്നതെന്ന് സ്ഥാനാര്‍ഥി അഡ്വ:കെ.ദിലീപ് പറഞ്ഞു. വികസന മുരടിപ്പില്‍ നിന്നു വികസന കുതിപ്പിലേക്ക് വടകരയെ എത്തിക്കുമെന്നും അതിന് പ്രാപ്തിയുള്ള ഇരട്ട എഞ്ചിന് സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംഎല്‍എ ഫണ്ടുകൊണ്ട് മാത്രം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പൊതു വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വടകരയോടൊപ്പം ഉണ്ടാവുമെന്നും
വടകരയുടെ തീരപ്രദേശത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് പൂഴിത്തല
മുതല്‍ അഴിത്തല വരെയുള്ള 13 കിലോമീറ്റര്‍ തീരദേശ റോഡുകളെ പരസ്പരം ബന്ധിപ്പിക്കുവാന്‍ കീരിത്തോട്, നടുത്തോട്, കാപ്പുഴക്കല്‍ തോട്, മാടാക്കര ത്തോട്, കല്ലിന്റവിടത്തോട് എന്നിവിടങ്ങളില്‍ പാലങ്ങള്‍ നിര്‍മ്മിച്ചു കൊണ്ട് തീരദേശ റോഡ് കണക്ടിവിറ്റി ഉണ്ടാക്കുകയും തീരദേശ ഗതാഗത സൗകര്യം ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കടലാക്രമണം തടയാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും.
വടകര മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം, ആരോഗ്യ മേഖലയ്ക്കും, വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള
പദ്ധതി ആവിഷ്കരിക്കും.
കോട്ടക്കടവ് റെയില്‍വേ മേല്‍പ്പാലം വര്‍ഷങ്ങളായുള്ള ആവശ്യമാണ്. അത് യാഥാര്‍ഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും വടകര അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉറപ്പ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ വടകര മണ്ഡലം തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ് ജയ്കിഷ് മാര്‍ഗ രേഖ പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വിജയ ബാബു, ബിജെപി മണ്ഡലം പ്രസിഡന്റ് പ്രിയങ്ക സിപി, ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത്, പി പി വ്യാസന്, കെ പി ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















