
വടകര: കഥാകൃത്തും നോവലിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്റെ ഒന്നാം ചരമദിനത്തില്‍ നടന്ന അനുസ്മരണ പരിപാടി പിന്നണി ഗായകന് വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. സാഹിത്യലോകത്ത് വേറിട്ട ശൈലിയുള്ള എഴുത്തുകാരനാണ് ഇവിയെന്ന് അദ്ദേഹം
പറഞ്ഞു.
ഇ.വി.ശ്രീധരന് അന്ത്യവിശ്രമം കൊളളുന്ന വളളിക്കാടിനടുത്ത് പടവത്തുംതാഴ പാലത്ത് പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന ചടങ്ങില്‍ ടി.കെ.വിജരാഘവന് അധ്യക്ഷത വഹിച്ചു. കെ.പി.സദാനന്ദന് അനുസ്മരണ പ്രഭാഷണം നടത്തി. കെ.വി.സജയ് മുഖ്യാതിഥിയായി. പി.ബാബുരാജ്, ഇ.പി.ദാമോദരന്‍, മഹേഷ് മംഗലാട്, വി.കെ.പ്രഭാകരന്, പി.കെ.നാണു, എടയത്ത് ശ്രീധരന്, തില്ലങ്കേരി ഗോവിന്ദന്, ടി.ദേവി (മുന്‍ വനിതാ കമ്മീഷന് അംഗം)
സി.സി.രാജന്, സത്യന് മാടാക്കര, ബാലകൃഷ്ണന് ചെറുകര തുടങ്ങിയവര്‍ സംസാരിച്ചു. ഇ.വി യുടെ ജന്മനാടായ ചോമ്പാലില്‍ സൗഹൃദ കൂട്ടായ്മ രൂപം നല്കിയ സംഘാടക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.
സൗഹൃദ കുട്ടായ്മ ഭാരവാഹികളായ എം കെ സുരേഷ്, തയ്യുള്ളതില്‍ രാജന്, പ്രദീപ് ചോമ്പാല, കെ പി സുനില്‍കുമാര്‍, എം വി ജയപ്രകാശ് എന്നിവര്‍ നേതൃത്വം നല്കി. തിരുവനന്തപുരം കേന്ദ്രമാക്കി സാഹിത്യ പ്രവര്‍ത്തനം നടത്തിയ ഇ.വി.ശ്രീധരന് ജന്മനാട്ടില് സാഹിത്യ സ്മാരകം പണിയണമെന്ന് അനുസ്മരണ യോഗം ആവശ്യപ്പെട്ടു.
















