
വടകര: മേമുണ്ടയില്‍ ചാരായം വാറ്റുന്നതിനിടയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. മേമുണ്ട സ്വദേശികളായ സൂരജ്, അഖില്‍ എന്നിവരാണ് പിടിയിലായത്.
വടകര അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രമോദ് പുളിക്കൂലും
പാര്‍ട്ടിയും നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. 24 ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
കുന്നോത്ത്പാറക്ക് സമീപത്തെ പറമ്പില്‍ ചാരായം വാറ്റുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. പുലര്‍ച്ചെ ചാരായം വാറ്റുമ്പോഴാണ് എക്സൈസ് സംഘമെത്തിയതും പ്രതികളെ കൈയോടെ പിടികൂടിയതും. ഇലക്ഷനും വിഷു
ആഘോഷവും കണക്കിലെടുത്താണ് ചാരായം വാറ്റാനിറങ്ങിയതെന്ന് ഇവര്‍ മൊഴി നല്‍കിയതായി എക്സൈസ് അറിയിച്ചു. ചാരായം വാറ്റിനും വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരായ നടപടികള്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.
















