
കോഴിക്കോട്: മുക്കത്ത് എംഡിഎംഎയുമായി മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയായ യുവാവിനെയും സ്ത്രീയെയും കോഴിക്കോട് റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. മുക്കത്ത് വ്യാഴാഴ്ച രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ
എണ്ണൂറ്റി മൂന്ന് ഗ്രാം എംഡിഎംഎ പിടികൂടിയത്.
മുക്കം പൂളപ്പോയില്‍ പുല്ലമ്പാടി പറമ്പില്‍ മുഹമ്മദ് ഹനീഫ(36), പൂളപ്പൊയില്‍ വീട്ടില്‍ തമസിക്കുന്ന ബേപ്പൂര്‍ സ്വദേശി റെയ്ഹാനത്ത് (45) എന്നിവരാണ് പിടിയിലായത്.
ഹനീഫയിൽ നിന്ന് 517 ഗ്രാം എംഡിഎംഎയും റെയ്ഹാനത്തിൽ നിന്ന് 2.286 കിലോഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇരുവരും അഞ്ച് ദിവസം മുൻപ് ഡൽഹിയിലേക്ക് ലഹരി വാ
ങ്ങാൻ പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരി വേട്ട. ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നും പ്രതികൾ ലഹരിയെത്തിച്ച് വിൽപന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കാലിക്കച്ചവടം നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരി വിൽപനയിലേക്ക് കടക്കുകയായിരുന്നു.
നോട്ട് എണ്ണുന്നതിനുള്ള മെഷീനും പാക്കിങ്ങിനുള്ള നിരവധി കവറുകളും ഡിജിറ്റല്‍ ഇലക്ട്രോണിക് ത്രാസുകളും മുഹമ്മദ് ഹനീഫയുടെ വാടക വീട്ടില്‍ നിന്നു കണ്ടെടുത്തു. പൂളപ്പൊയിലില്‍ ഇയാള്‍ ഒരു റെസ്റ്റോറന്റ് നടത്തുന്നുമുണ്ട്. ഇയാള്‍ സമീപകാലത്ത് വന്‍തോതില്‍ സാമ്പത്തികമായി വസ്തു വകകള്‍ സമ്പാദിച്ചതായും വിവരമുണ്ട്.
പോലീസ് സംഘത്തില്‍ ഡാന്‍സാഫ് എസ്ഐമാരായ വിനീത് വിജയന്, രാജീവ്ബാബു,
ശ്രീരാഗ് കെ, മനോജ് രാമത്ത്, എഎസ്ഐമാരായ വി.വി.ഷാജി, ജയരാജന് എന്‍.എം, സുനില്‍ കുമാര്‍ സി.എം, എസ്സിപിഒമാരായ ജിനീഷ് പി.പി, രതീഷ് എ.കെ, ലാലിജ് എം, സിപിഒമാരായ ശോഭിത്ത് ടി.കെ, അഖിലേഷ് വി.കെ, മിധുന് മോഹന്‍ എം.ടി, ലിധിന്‍. ഡി.ബി, റിജേഷ്, അനൂപ് സെന്‍, ജയന്തി റീജ, ജിഷ പി.കെ എന്നിവര്‍ ഉണ്ടായിരുന്നു
ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനായി ശക്തമായ നടപടികള്‍ തുടരുമെന്നും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.
















