വടകര: കുറ്റ്യാടിയുടെ തുടര്‍ വികസനത്തില്‍ പ്രൊഫഷണലുകളെയും കണ്ണി ചേര്‍ത്ത് സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനം. പ്രൊഫഷണല്‍ രംഗത്ത് കുറ്റ്യാടിയുടെ
സാധ്യതകള്‍ തേടി ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്ആക്ഷ്യോ പ്രൊഫഷണല്‍ മീറ്റില്‍ സ്ഥാനാര്‍ഥി പങ്കെടുത്ത് സംസാരിച്ചു. കാവില്‍ റോഡ് കൃഷ്ണ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എഴുപതിലേറെ പേര് പങ്കാളികളായി. കുറ്റ്യാടിയില്‍ ഐടി ഹബ്, കരിയര്‍ ഗൈഡന്‍സ് സെന്ററുകള്‍, പുതിയ കാലത്തിനനുസരിച്ച് കായിക മേഖലയില്‍ നടപ്പിലാക്കേണ്ട മാറ്റങ്ങള്‍ തുടങ്ങി നിരവധിയായ ആശയങ്ങള്‍ മീറ്റില്‍ പങ്കെടുത്ത പ്രൊഫഷണലുകള്‍ കെ.പി.കുഞ്ഞമ്മദ് കുട്ടിയുമായി പങ്കുവെച്ചു. കുറ്റ്യാടിയുടെ പ്രൊഫഷണല്‍ മേഖലയിലെ സമഗ്ര വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്നതായി പരിപാടി മാറി. രാവിലെ വേളം പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തിയ ശേഷമാണ് സ്ഥാനാര്‍ഥി പ്രൊഫണല്‍ മീറ്റില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്ന് പാലയാട് മേഖലയില്‍ മീനത്തുകര, കുന്നത്തുകര പട്ടികജാതി നഗറുകളിലുമെത്തി വോട്ടഭ്യര്‍ഥിച്ചു. പ്രാദേശിക എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും സ്ഥാനാര്‍ഥിക്ക് ഒപ്പമുണ്ടായിരുന്നു.















