വടകര: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന നിയം എര്‍ത്ത് ഇനിഷ്യേറ്റീവ് ഫൗണ്ടേഷന് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും പരിസ്ഥിതി മേഖലയില്‍ പ്രായോഗിക പരിചയം
നേടാനും ജോലി സാധ്യതകള്‍ മനസ്സിലാക്കാനും ഈ അവസരം സഹായകരമാകും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള ബിരുദധാരികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് ഫീല്‍ഡ് ട്രെയിനിംഗ്, സര്‍ട്ടിഫിക്കറ്റ്, വിദഗ്ധരുമായി ഇടപഴകാനുള്ള അവസരം എന്നിവ ലഭ്യമാക്കും. ഐക്യ രാഷ്ട്ര സഭയുടെ സസ്റ്റയ്നബിള്‍ ഡെവലെപ്പ്മെന്റ് ഗോള്‍സ്, കാലാവസ്ഥാ വ്യതിയാനം, മാലിന്യ സംസ്കരണം എന്നിവങ്ങനെ കേരളത്തിന്റെ തീരപ്രദേശങ്ങളിലും വനപ്രദേശങ്ങളിലും നടക്കുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെടാനും പങ്കെടുക്കാനും ഈ പ്രോഗ്രാം സഹായകരമാകും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10. താല്പര്യമുള്ളവര് കൂടുതല്‍ വിവരങ്ങള്‍ക്ക് നിയം എര്‍ത്ത് ഫൗണ്ടേഷന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് സന്ദര്‍ശിക്കുകയോ 9061676416, 9747871497 നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.















