
കക്കട്ടില്‍: പ്രചരണ ബോര്‍ഡുകള്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നതില്‍ യുഡിഎഫ് യോഗം പ്രതിഷേധിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ വിജയത്തിനു പ്രവര്‍ത്തനം സജീവമാക്കാന്‍ യോഗം തീരുമാനിച്ചു. യുഡിഎഫ് ചെയര്മാന് പി.പി.അശോകന് അധ്യക്ഷത
വഹിച്ചു. വി.എം.ചന്ദ്രന്, വെങ്ങളം റഷീദ്, പ്രമോദ് കക്കട്ടില്‍, അബ്ദുല്‍ മജീദ്, അബു, അഷറഫ്, ഇ.സി.ബാലന്, വി.എം.കുഞ്ഞിക്കണ്ണന്, ദാമോദരന്‍, പി പി മൂസ, ബീനകുളങ്ങരത്ത്, നസീര്‍ നാളാംകണ്ടി എന്നിവര്‍ പ്രസംഗിച്ചു















