
കൊയിലാണ്ടി: ആഘോഷതിമിര്പിലമര്ന്ന കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോല്‍സവത്തിന്റെ പ്രധാനമായ ചെറിയ വിളക്ക് ഇന്ന്. നാളെ വലിയവിളക്ക്. ഇന്ന് രാവിലെ
കാഴ്ചശീവേലിക്ക് നീലേശ്വരം നന്ദകുമാറാണ് മേളപ്രമാണി. തുടര്‍ന്ന് വണ്ണാന്റെ അവകാശവരവ് ക്ഷേത്രത്തിലെത്തും. പിന്നീട് കോമത്ത് പോക്ക്. ക്ഷേത്രത്തിലെ പ്രധാന കോമരം ഉല്‍സവത്തിന് ക്ഷണിക്കാനായി കോമത്ത് തറവാട്ടിലേക്ക് പോകുന്നതാണ്
ചടങ്ങ്. രാവിലെ 10.30 ന് സംഗീതാര്‍ച്ചന, വൈകീട്ട് 4 മണിക്ക് പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, പഴുവില്‍ രഘു മാരാര്‍ മേളപ്രമാണിയാവും. ശുകപുരം ദിലീപ്, ശുകപുരം രഞ്ജിത്ത് എന്നിവര്‍ ഒരുക്കുന്ന ഇരട്ട
തായമ്പക. രാത്രി 7.30 ന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള മ്യൂസിക് ബാന്റ്.
നാളെ (വ്യാഴം) വലിയവിളക്ക് ദിവസം രാവിലെ കാഴ്ചശീവേലി. കലാനിലയം ഉദയന്‍ നമ്പൂതിരി മേളപ്രമാണിയാവും. മന്ദമംഗലത്തു നിന്ന് ഇളനീര് കുലവരവും വസൂരിമാലവരവും ക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകീട്ട് മൂന്നു മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ക്കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുടവരവ്, തിരുവായുധം വരവ് എന്നിവയും മറ്റ് അവകാശവരവുകളും എത്തുമ്പോഴക്കും ക്ഷേത്രം ഭക്തജന സാഗരമാവും. വൈകീട്ട് കാഴ്ചശീവേലിക്ക് ശുകപുരം ദിലീപാണ് മേളപ്രമാണി. രാത്രി 7 മണിക്ക് ഇന്‍സ്ട്രുമെന്റ് ലൈവ് ഉണ്ടായിരിക്കും. രാത്രി 11ന് സ്വര്‍ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം
ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിക്കും. കല്ലൂര്‍ ജയന്, ശുകപുരം രഞ്ജിത്ത്. പനമണ്ണ മനോഹരന്, വിനയന് കൊയിലാണ്ടി, നിഖില്‍ കൊളപ്പുറത്ത്, മാരായമംഗലം രാജീവ്, ശ്രീകൃഷ്ണപുരം വിജയന്, കലാമണ്ഡലം രതീഷ് തുടങ്ങി 150 ല്‍പരം വാദ്യകലാകാരന്മാര് അണിനിരക്കുന്ന രണ്ട് പന്തി മേളത്തോടെയാണ് പുറത്തെഴുന്നള്ളിപ്പ്. ഒന്നാം പന്തി ഡോ.ശുകപുരം ദിലീപ് മേളപ്രമാണിയാവും. രണ്ടാം പന്തിയില്‍ കല്ലൂര്‍ ഉണ്ണികൃഷ്ണന് മാരാരുടെ മേളപ്രമാണത്തില്‍ വാദ്യ വിസ്മയം തീര്‍ക്കും. ക്ഷേത്ര പ്രദക്ഷിണത്തിനു ശേഷം പുലര്‍ച്ചെ ഭക്തിനിര്‍ഭരമായി വാളകം കൂടും.
-സുധീര്‍ കൊരയങ്ങാട്
















