നാദാപുരം: യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.അഭിജിത്തിന്റെ വിജയത്തിനായി കെപിസിസി മുന്‍ പ്രസിഡന്റ് എം.എം.ഹസ്സന്റെ പര്യടനം. രാഷ്ട്രീയ വേദികളില്‍ മാത്രം
ഒതുങ്ങാതെ കുടുംബ സംഗമങ്ങളിലൂടെ ജനങ്ങളുമായി നേരിട്ട് ആത്മബന്ധം സ്ഥാപിക്കുന്ന യാത്ര പ്രചാരണത്തെ വേറിട്ടതാക്കി. ഈ ഭരണത്തെ താഴെയിറക്കാന്‍ ഓരോ കുടുംബവും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. അത്ര മാത്രം ജീവിത ദുരിതങ്ങളാണ് അവര്‍ അനുഭവിക്കുന്നതെന്ന് എം.എം.ഹസ്സന്‍ പറഞ്ഞു. ചെക്യാട് നടന്ന സംഗമത്തില്‍ വി.വി.കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ടി.കെ.ഖാലിദ്, കെ.കെ.അബൂബക്കര്‍ ഹാജി, എന്‍.കെ.കുഞ്ഞിക്കേളു, എം.ഹഫീദ, അബ്ദുല്ല കരിന്ത്രംകൊട്ട്, വി.കെ.സലീം, ഇസ്മയില്‍.ടി.കെ, സലീം എടവലത്ത് എന്നിവര്‍ പ്രസംഗിച്ചു. ഉമ്മത്തൂരില്‍ ആര്‍.പി.ഹസ്സന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് പുന്നയ്ക്കല്‍, ടി.കെ.ഖാലിദ്, സി.എച്ച്.ഹമീദ്, അമ്പലം ഹമീദ് ഹാജി, എ.ആമിന, നവാസ്.ടി.കെ, കെ.പി.അസീസ്, മഹമൂദ് പുന്നക്കല്‍, ടി.അനില്‍ കുമാര്‍, സി.പി.സുമിത എന്നിവര്‍ സംബന്ധിച്ചു.















