വടകര: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടിമാരായ രവി അബ്രോളി, എന്‍.കെ.വിശ്വംഭരന്, പുറമേരി മണ്ഡലം എക്സിക്യുട്ടീവ് മെമ്പര്‍ സന്ദീപ് കൃഷ്ണ, വേളം മണ്ഡലം സെക്രട്ടറി ജ്യോതി പ്രകാശ്, യൂത്ത്
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി നീതു സുനില്‍ എന്നിവരുടെ പേരില്‍ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിച്ചതായി ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു















