അഴിയൂര്‍: ദേശീയസേവാ ഭാരതിയുടെ നേതൃത്വത്തില്‍ ‘പങ്കിടാം രക്തം പകര്‍ന്നിടാമൊരു ജീവിതം’ എന്ന സന്ദേശത്തോടെ കേരളത്തില്‍ 1 മില്യണ്‍ രക്തദാതാക്കളെ കണ്ടെത്തുക എന്ന
ലക്ഷ്യത്തോടെ അഴിയൂരില്‍ രക്തദാന രജിസ്ട്രേഷന് ക്യാമ്പയിന് സംഘടിപ്പിച്ചു. സേവാഭാരതി ജില്ലാ സെക്രട്ടറി കെ.ഷിനോദ് ഉദ്ഘാടനം ചെയ്തു. അജിത്ത് കുമാര്‍ തയ്യില്‍, കെ.പി.രതീഷ്, ടി.പി.വിനീഷ്, രോഹിത്ത്.കെ.പി എന്നിവര്‍ നേതൃത്വം നല്കി. വരും ദിവസങ്ങളില്‍ സൗജന്യമായി ബിപി, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കാനുള്ള സൗകര്യം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ 7 വരെ അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രത്തിന് സമീപം രക്തദാന രജിസ്ട്രേഷന് ക്യാമ്പയിന് ഉണ്ടായിരിക്കുന്നതാണ്.















