കൊയിലാണ്ടി: പാവപ്പെട്ടവരുടെ വീടുകള്‍ തകര്ക്കുന്നവര്ക്കാണോ അതോ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നവര്‍ക്കാണോ വോട്ടു നല്‍കേണ്ടതെന്നാണ് ഈ
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ചിന്തിക്കേണ്ടതെന്ന് സിപിഎം പിബി അംഗവും മഹിളാ നേതാവുമായ മറിയം ധാവ്ളെ ചോദിച്ചു. കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മഹിളാ സംഘടനകള്‍ നടത്തിയ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ആയിരക്കണക്കിന് വീടുകളാണ് തകര്‍ത്തത്. കേരളത്തില്‍ പാവപ്പെട്ടവര്‍ക്കായി 5 ലക്ഷം വീടുകളാണ് ലൈഫ് ഭവനപദ്ധതിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയിട്ടുള്ളത്. വീടുകള്‍ തകര്ക്കുന്നവര്ക്കാണോ, വീടു നിര്മിക്കുന്നവര്ക്കാണോ നമ്മള് വോട്ടു ചെയ്യേണ്ടത്? കഴിഞ്ഞ 10 വര്‍ഷക്കാലത്തെ കേരളത്തിലെ മാറ്റം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടതാണ്. സാമ്പത്തിക മേഖലയിലും മറ്റു രംഗങ്ങളിലും കേന്ദ്രത്തിന്റെ എല്ലാ
എതിര്‍പ്പുകളേയും നേരിട്ടിട്ടും അതിദാരിദ്ര്യ നിര്‍മാര്‍ജനം നടപ്പിലാക്കി. വസ്ത്രവും ഭക്ഷണവും പാര്‍പ്പിടവും എത്തിച്ചു കൊടുക്കാന്‍ കഴിയാത്തവരാണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും. അവിടെയെല്ലാം ഭരിക്കുന്നത് ബിജെപിയും കോണ്‍ഗ്രസുമാണ്. മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വോട്ടു നല്കാതിരിക്കാനാണ് കേന്ദ്രം വോട്ടു പരിഷ്ക്കരണം ആരംഭിച്ചത്. കേരളത്തിലെ മുഴുവന്‍ പേര്‍ക്കും മതം നോക്കാതെ എല്ലാവര്ക്കും വോട്ട് നല്‍കണമെന്ന് ധൈര്യപൂര്‍വം ആവശ്യപ്പെട്ടത് കേരളത്തിലെ പിണറായി സര്‍ക്കാര്‍ മാത്രമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമടക്കം ആര്‍എസ്എസിന്റെ ഭാഗമായി മാറുകയായിരുന്നു. എം.പി.അജിത അധ്യക്ഷയായി. സ്ഥാനാര്‍ഥി കെ.ദാസന്, എം.പി.അഖില, കെ.എം.ശോഭ, ടി.വി.ഗിരിജ എന്നിവര്‍ സംസാരിച്ചു. ബിന്ദു സോമന് സ്വാഗതം പറഞ്ഞു.















