കൊയിലാണ്ടി: കൊയിലാണ്ടിയെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. പഴയ ചിത്രാ ടാക്കീസ് പരിസരത്തു നിന്ന് ആരംഭിച്ച് സ്റ്റേഡിയം വരെയായിരുന്നു റോഡ് ഷോ. ആയിരങ്ങള്‍ അണിനിരന്ന റോഡ്ഷോ ഏവരിലും ആവേശം പകര്‍ന്നു. യുഡിഎഫ്
സ്ഥാനാര്‍ഥി കെ.പ്രവീണ്‍ കുമാറിനു വേണ്ടിയാണ് റോഡ് ഷോ നടത്തിയത്. സമാപനത്തിനു ശേഷം രാഹുല്‍ ഗാന്ധി കോര്‍ണര്‍ പ്രസംഗവും നടത്തി. കേരളത്തില്‍ യുഡിഎഫ് ഒരു ഭാഗത്തും സിപിഎമ്മും ബിജെപിയും മറുഭാഗത്തുമായുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മുഖ്യമന്ത്രി രാജാവല്ലെന്ന് ഇടത് മുന്നണി പ്രവര്‍ത്തകര്‍ പോലും പറഞ്ഞ് തുടങ്ങിയെന്ന് രാഹുല്‍ ഗാന്ധിപറഞ്ഞു. ചോദ്യം ചെയ്യാന്‍ കഴിയാത്തതിനാല്‍ പലരും പുറത്തേക്ക് പോവുകയാണ്. മതത്തെക്കുറിച്ചും ക്ഷേത്രങ്ങളെ കുറിച്ചും മാത്രം പറയുന്നയാളാണ്
നരേന്ദ്രമോദി. സിപിഎം നേതാക്കള്‍ സ്വര്‍ണം കവര്‍ന്ന ശബരിമലയെപ്പറ്റി അദ്ദേഹം ഒന്നും പറയുന്നില്ല. കേരള മുഖ്യമന്ത്രിയെ കേന്ദ്ര അന്വേഷണ സംഘങ്ങള്‍ ചോദ്യം ചെയ്യുന്നുപോലുമില്ല. പ്രധാനമന്ത്രിയുടെ താക്കോല്‍ ട്രംപിന്റെ കയ്യിലാണെന്നും രാഹുല്‍ പറഞ്ഞു. എഐസിസി ജന. സെക്രട്ടറി കെ.സി.വേണുഗോപാല്‍, സ്ഥാനാര്‍ഥി കെ.പ്രവീണ്‍കുമാര്‍, പാണക്കാട് ശാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.















