വടകര: യുഡിഎഫ് പിന്തുണക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥി കെ.കെ.രമയുടെ ചുമരെഴുത്തിന് മീതെ കരിഓയില്‍ പ്രയോഗം. വെള്ളികുളങ്ങരയിലാണ് ഈ അതിക്രമം.
ടൗണിലെ മതിലിനു മീതെ എഴുതിയ ചുമരെഴുത്ത് പൂര്‍ണമായും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയിലാണ്. തിങ്കളാഴ്ച രാവിലെയാണ് ഇത് നാട്ടുകാര്‍ കാണുന്നത്. പരാജയഭീതി പൂണ്ട ഇടതുപക്ഷമാണ് ഈ ഹീനകൃത്യം ചെയ്തതെന്ന് ആര്‍എംപിഐ കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് ചോമ്പാല പോലീസില്‍ പരാതി നല്കി.















