
മൂരാട്: ഇരിങ്ങല്‍ സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന വോളിബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി ഏകദേശം 60 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പിന്റെ ഔപചാരിക
ഉദ്ഘാടനം ഏപ്രില്‍ നാലിന് അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ടോം ജോസഫ് നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് ദേശീയ യൂത്ത് വോളിബോള്‍ ചാമ്പ്യന്മാരായ കേരള ടീമില്‍ അംഗമായ വിപാഷ ശശിയെ ആദരിക്കും. ഡോ. ഷിംജിത്ത്.എം, സുജിഷ.വി എന്നിവരാണ് ക്യാമ്പിന്റെ മുഖ്യ പരിശീലകര്‍.
















