
വടകര: കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് സമിതി കടത്തനാട് നെയ്യമൃത് കൂട്ടായ്മയും കുടുംബസംഗമവും സംഘടിപ്പിച്ചു. കണ്ണൂക്കര വടക്കന്‍തോട്ടം ഭഗവതി ക്ഷേത്രത്തില്‍ നടന്ന
പരിപാടി മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ അംഗം സോമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പ്രദീപ് കുന്നത്ത് അധ്യക്ഷത വഹിച്ചു. കൊട്ടിയൂര്‍ സ്ഥാനികനായ ഉഷക്കാമ്പ്രം പരമേശ്വരന്‍ നമ്പൂതിരി ദീപപ്രോജ്വലനം നിര്‍വഹിച്ചു. സമിതി ജനറല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ പ്രവര്‍ത്തന അവലോകനവും ട്രഷറര്‍ പ്രമോദ് അനുസ്മരണവും നടത്തി. തമ്മെങ്ങാടന്‍ മൂത്ത നമ്പ്യാര്‍ അനുഗ്രഹപ്രഭാഷണവും ശ്രീജേഷ് വിളമന
മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. രാമകൃഷ്ണന്‍, വിശ്വമോഹനന്‍, ശശീന്ദ്രന്‍, വിനോദ് ആവട്ട്യത്, ഹരികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മഠം കാരണവന്മാരെ ആദരിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവര്‍ക്കും ഉന്നതവിജയം നേടിയവര്‍ക്കും ഉപഹാരവും നല്‍കി. വടകര സത്യസായി ഭജന സമിതിയുടെ രുദ്രാജപത്തോടെ തുടക്കം കുറിച്ച ചടങ്ങില്‍ അച്യുതകുറുപ് സ്വാഗതവും പ്രഫുല്‍ചന്ദ്രന്‍ നന്ദിയും പറഞ്ഞു. വടക്കന്‍തോട്ടം ഭഗവതിക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരയും മറ്റ് കലാപരിപാടികളും അരങ്ങേറി.
















