കല്ലാച്ചി: നന്മ മാത്രം ഉദ്ദേശിച്ച് ജീവിതം ഉഴിഞ്ഞുവെച്ച അസാധാരണ വ്യക്തിത്വമായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. അശരണരുടെയും
കഷ്ടപ്പെടുന്നവരുടെയും മനസ്സ് കണ്ടുപിടിക്കാനുള്ള കഴിവ് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നു. ആ നന്മയുടെ പൂമരത്തെ കേവലം രാഷ്ട്രീയ വിജയത്തിന് വേണ്ടി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് കാലം മാപ്പുനല്‍കില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു. കല്ലാച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. കെ.എം.രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.എം.അഭിജിത്ത്, മോഹനന്‍ പാറക്കടവ്, വി.വി.റിനീഷ്, എ.റഹീം, സി.കെ.കാസിം, മൊയ്തു കോടികണ്ടി, കെ.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ നിരവധി പേര്‍ ചടങ്ങില്‍ ഭാരവാഹികളെ ഏല്‍പ്പിച്ചു.















