
ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി നോര്‍ത്ത് യുപി സ്‌കൂള്‍, റോട്ടറി ക്ലബിന്റെ സഹകരണത്തോടെ സ്‌കൂള്‍തല ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ഒഞ്ചിയം മണ്ടോടി ടര്‍ഫ് മൈതാനത്ത് നടന്ന
മത്സരം കുട്ടികളില്‍ ആവേശം വിതറി.
എടച്ചേരി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ.ഷിജു ഉദ്ഘാടനം ചെയ്ത മേളയില്‍ സ്‌കൂളിലെ കുട്ടികള്‍ വിവിധ ടീമുകളിലായി മത്സരിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറും പിടിഎ പ്രസിഡന്റുമായ പറമ്പത്ത് പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
വിജയികള്‍ക്കുള്ള ട്രോഫിയും മെഡലും ഓര്‍ക്കാട്ടേരി റോട്ടറി ക്ലബ്ബ് പ്രസിഡന്റ പട്ടറത്ത് രവീന്ദ്രനും റോട്ടറി മുന്‍ അസിസ്റ്റന്റ് ഗവര്‍ണര്‍ രവീന്ദ്രന്‍ ചള്ളയിലും സമ്മാനിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഭവ്യ പ്രജിത്ത് കളിക്കാരെ പരിചയപ്പെട്ടു. ഹെഡ്മിസ്ട്രസ് ബിന്ദു, പിടിഎ വൈസ് പ്രസിഡന്റ് രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.
















