
അരൂര്‍: മൂന്ന് ദിവസം നീളുന്ന കൊന്നപ്പാല ങ്കണ്ടി ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം കൊടിയേറി. ഗണപതി ഹോമം, നിവേദ്യപൂജ, സൗജന്യ നേത്ര രോഗ-രക്തഗ്രൂപ്പ് നിര്‍ണ്ണയ
ക്യാമ്പ്, കലവറ നിറക്കല്‍ ഘോഷയാത്ര, എന്നിവ നടന്നു. കൊടിയേറ്റത്തിന് വന്‍ ഭക്തജനതിരക്കനുഭവപ്പെട്ടു. തുടര്‍ന്ന് അരിചാര്‍ത്തല്‍ നടന്നു. പ്രാദേശിക കലാകാരന്‍മാരുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി.
നാളെ രാത്രി 7 ന് ഭഗവതി വെള്ളാട്ട്, 8 ന് കുട്ടിച്ചാത്തന്‍ വെള്ളാട്ട്, 8.30ന് തൃക്കലശം വരവ്, പൂക്കലശം വരവ് എന്നിവ ഉണ്ടാകും. 10ന് ഗുളികന്‍ വെള്ളാട്ട്, 10.30ന് അസുരപുത്രന്‍ വെള്ളാട്ട് എന്നിവയും നടക്കും.
















