
വടകര: കണ്ണൂരില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ കെഎസ്‌യു് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം. സിപിഎം ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ വടകരയില്‍ പ്രകടനം നടത്തി. എം.നാരായണന്‍, വി.കെ.വിനു, പി.കെ.കൃഷ്ണദാസ്, കെ.കെ.ശ്രീജിത്ത്, കെ.കെ.പത്മനാഭന്‍, വി.വിവേക്
തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. അസോസിയേഷന്‍ അഖിലേന്ത്യ കമ്മിറ്റി അംഗം കെ.കെ.ലതിക, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പുഷ്പജ, എ.പി.പ്രജിത, എം.എം.സജിന, പി.എം.ലീന, കെ.വി.റീന, റീന ജയരാജ് തുടങ്ങിയവര്‍
നേതൃത്വം നല്‍കി. പ്രതിഷേധ യോഗത്തില്‍ കെ.കെ.ലതിക സംസാരിച്ചു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയും എസ്എഫ്‌ഐ വടകര ഏരിയ കമ്മിറ്റിയും സംയുക്തമായി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. എം.കെ.വികേഷ് ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.റിബേഷ്, അക്ഷയ് എന്നിവര്‍ സംസാരിച്ചു. കോട്ടപ്പള്ളി ടൗണില്‍ നടന്ന പ്രതിഷേധപ്രകടനത്തിന് പി.എം.ബാലന്‍, വി.ഹംസ, നിധിന്‍ കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















