
വടകര: മെഡിസെപ്പിലെ അപാകം പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് വടകര യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍
ബോഡി യോഗം ആവശ്യപ്പെട്ടു. കുടിശികയായ ഡിഎ സമയബന്ധിതമായി ലഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
ജയ ഓഡിറ്റോറിയത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ചന്ദ്രന് കരിപ്പാലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ദാമോദരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. റിട്ട.എസ്പി സുനില്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ശ്രീധരന് അമ്പാടി, ജില്ലാ ജോയിന്റ് സെക്രട്ടറി അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.വി. ശശിധരന്
(പ്രസിഡന്റ്), ഷാജി കേദാരം (സെക്രട്ടറി), വേണു മടപ്പള്ളി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.















