പയ്യോളി: മഹിളാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യോളി നഗരസഭയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് സ്വീകരണം
നല്‍കി. ‘സ്‌നേഹാദരം 26’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കെപിസിസി മെമ്പറും മഹിളാ കോണ്‍ഗ്രസ് നേതാവുമായ പി.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പര്‍ മഠത്തില്‍ നാണു മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് റീന നാരങ്ങോളി അധ്യക്ഷയായി. ഇ.ടി.പദ്മനാഭന്‍, പി.എന്‍.അനില്‍കുമാര്‍, പി.എം.അഷ്‌റഫ്, സബീഷ് കുന്നങ്ങോത്ത്, കെ.ടി.രാജീവന്‍, ടി.പവിത്രന്‍, ബിജിഷ.വി.വി.എം, ഇന്ദിര കൊളാവി, രമ്യ.പി.ടി.കെ എന്നിവര്‍ സംസാരിച്ചു. മുജേഷ് ശാസ്ത്രി, പി.ബാലകൃഷ്ണന്‍, സിന്ധു.കെ.ടി എന്നിവര്‍ സ്വീകരണത്തിന് മറുപടി പറഞ്ഞു.















