വടകര: പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ സമുന്നതനായ നേതാവും കോണ്‍ഗ്രസ് നേതാവുമായ ചാക്കോളി ബാലകൃഷ്ണക്കുറുപ്പിന്റെ നാലാം
ചരമവാര്‍ഷികം ചാക്കോളി ഭവനില്‍ വെച്ചു പുഷ്പാര്‍ച്ചനയോടും തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തോടും കൂടി സമുചിതമായി ആചരിച്ചു. അനുസ്മരണ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സതീശന്‍ കുരിയാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അഡ്വ. പി.ടി.കെ നജ്മലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി മോഹന്‍ദാസ്, എന്‍.കെ.രവീന്ദ്രന്‍, കെ.കെ.മോഹന്‍ദാസ്, എ.ബാലകൃഷ്ണന്‍, പി.ബാബുരാജന്‍, പി.എം.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.















