വടകര: പട്ടിക ജാതി സമൂഹത്തെ തഴയുന്ന കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ എസ്സി മോര്‍ച്ച കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മറ്റി
വടകര താലൂക്ക് ഓഫീസ് ധര്‍ണ നടത്തി. എസ്സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി മധു പുഴയരികത്ത് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്.കെ.ശങ്കരന് അധ്യക്ഷത വഹിച്ചു. സിന്ധു പത്രോളി, ശശി കരിയാട്ടില്‍, ബാലകൃഷ്ണന് പരപ്പില്‍, കമല കരിയാട്ടില്‍, സീന അയനിക്കാട്, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഗോപാലന് സ്വാഗതവും ജ്യോതിഷ നന്ദിയും പറഞ്ഞു.















