കോഴിക്കോട്: ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ അത്യാധുനിക മുന്നറിയിപ്പ് സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കവചം പദ്ധതിയുടെ ആദ്യഘട്ട പരിശീലനം സംഘടിപ്പിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കലക്ടറേറ്റില്‍
പ്രവര്‍ത്തിക്കുന്ന ഡി.ഇ.ഒ.സിയില്‍
ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസ്, അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍, റവന്യൂ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. അടിയന്തര ഘട്ടങ്ങളില്‍ സാങ്കേതിക സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പ്രവര്‍ത്തനപരിചയം ഉള്‍പ്പെടുന്നതായിരുന്നു പരിശീലനം. പരിപാടിയുടെ ഉദ്ഘാടനം ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ എം.രേഖ നിര്‍വഹിച്ചു. ജൂനിയര്‍ സൂപ്രണ്ട് ടി.ഹാരിസ് അധ്യക്ഷനായി. ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പി.അശ്വതി, ദുരന്തനിവാരണ കോ-ഓഡിനേറ്റര്‍ സി.തസ്ലീം ഫാസില്‍, ജംഷീര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.















