വളയം: സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന കല്ലുനിര മിനി സ്റ്റേഡിയത്തിന്റെ
പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വഹിച്ചു. ഒരു കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യത്തോടെയുള്ള മിനി സ്റ്റേഡിയം നിര്‍മിക്കുക. മഡ് ഗ്രൗണ്ട്, ഫ്‌ലഡ്‌ലൈറ്റുകള്‍, ഫെന്‍സിങ്, ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍, ഫ്രഷ്‌റൂം, സ്റ്റോര്‍ റൂം, ഫെന്‍സിംഗ്, പ്രവേശനകവാടം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. സ്‌പോര്‍ട്‌സ് കേരളയ്ക്കാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. ചെലവുവരുന്ന ഒരു കോടി രൂപയില്‍ 50 ലക്ഷം കായികവകുപ്പും 50 ലക്ഷം ഇ.കെ.വിജയന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നുമാണ് അനുവദിച്ചത്. ചടങ്ങില്‍ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കേരള
അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീനിധി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാധിക ചിറയില്‍, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രീത, വൈസ് പ്രസിഡന്റ് ദിവാകരന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി.റുംഷി, കെ.വിനോദന്‍, സെക്രട്ടറി ഇ.അരുണ്‍കുമാര്‍, വിവിധ ക്ലബ് സെക്രട്ടറിമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















