വടകര: പഠനത്തോടൊപ്പം കുട്ടികളിലെ സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി അഭിനയം, കടങ്കഥ, ചിത്രരചന എന്നിവയില്‍
നടന്ന ജില്ലാ തല വിദ്യാരംഗം സര്‍ഗോത്സവം നവ്യാനുഭവമായി. ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളായ 150 കുട്ടികളാണ് പുതുപ്പണം ചെട്ട്യാത്ത് യുപി സ്‌കൂളില്‍ നടന്ന ശില്‍പശാലയില്‍ പങ്കെടുത്തത്. എഴുത്തുകാരനും റിട്ട. ഡിഡിഇയുമായ മനോജ് മണിയൂര്‍ ഉദ്ഘാടനം ചെയ്തു. നാടക സംവിധായകന്‍ മനോജ് നാരായണന്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ പ്രധാനാധ്യാപിക ടി.അപര്‍ണ അധ്യക്ഷത വഹിച്ചു. ബിജു കാവില്‍, പിടിഎ പ്രസിഡന്റ് വി.വി.രഗീഷ്, എംപിടിഎ ചെയര്‍ പേഴ്‌സണ്‍ വി.ടി.നജ്മ, ജില്ലാ സമിതി അംഗങ്ങളായ ആര്‍.എം.ശശി, വിനോദ് പാലങ്ങാട്, ജി.കെ.അശോകന്‍, ഷീജ കുമാരി, നഞ്ജിഷ എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിഷ് ആവള സ്വാഗതവും വടകര ഉപജില്ലാ കോഡിനേറ്റര്‍ എം.കെ.ഷിബിന്‍ നന്ദിയും പറഞ്ഞു. മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.















