മുയിപ്പോത്ത്: വിയ്യഞ്ചിറ പാലം പൊളിച്ചുമാറ്റി റഗുലേറ്റര്‍-കം-ബ്രിഡ്ജ് സ്ഥാപിക്കുക, വയോജനങ്ങള്‍ക്കു പകല്‍ വീട് സ്ഥാപിക്കുക, വന്യജീവി
അക്രമത്തില്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കുക, പരപ്പുവയല്‍ കൃഷിയോഗ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് മുയിപ്പോത്ത് പടിഞ്ഞാറക്കര കൂട്ട് അയല്‍പ്പക്ക വേദിയുടെ രണ്ടാം വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയങ്ങളിലൂടെ അധികൃതരോടാവശ്യപ്പെട്ടു. സമ്മേളന കാലയളവില്‍ മണ്‍മറഞ്ഞു പോയ അംഗങ്ങളെ സ്മരിച്ചു കൊണ്ട് ആരംഭിച്ച യോഗത്തില്‍ പ്രസിഡണ്ട് പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യോഗം വാര്‍ഡ് മെമ്പര്‍ കെ.പി.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനോജ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൂട്ട് കുടുംബാംഗങ്ങളായ കെ.പി.അരവിന്ദാക്ഷന്‍, ഇ.പി.സജീവന്‍ എന്നീ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെ യോഗം ആദരിച്ചു. അയല്‍പക്ക വേദിയുടെ പുതിയ പ്രസിഡണ്ടായി എന്‍.മനോജ് കുമാറിനെയും സെക്രട്ടറിയറിയായി കെ.പി.ഷൈജയേയും ഖജാന്‍ജിയായി പി.രാധാകൃഷ്ണനെയും യോഗം ഐകകണ്‌ഠേന തെരഞ്ഞെടുത്തു.















