
കക്കട്ടില്‍: അമ്പലക്കുളങ്ങര പാര്‍വതി പരമേശ്വര ക്ഷേത്രത്തിലെ പ്രധാനചടങ്ങായ പള്ളിവേട്ട എഴുന്നള്ളത്ത് ഇന്ന് (ശനി) വൈകീട്ട് നടക്കും. ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന പള്ളിവേട്ടയെ ഭക്തര്‍ താലപ്പൊലിയും
വാദ്യഘോഷങ്ങളുമായി സ്വീകരിക്കും.
ക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച ഊട്ടുപുരയില്‍ നിന്ന് ഇതിനകം പതിനായിരത്തിലധികം പേര്‍ക്ക് അന്നദാനം നല്‍കി. കഴിഞ്ഞ ദിവസം നടന്ന സംസ്‌കാരിക സദസ് കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും സംസാരിച്ചു എം.എം ട്രസ്റ്റും ഉപസാന വട്ടോളിയും അവതരിച്ച ഡിവോഷനല്‍ സോംഗ്, പ്രാദേശിക കലാപരിപാടികള്‍, വിവിധ ക്ഷേത്ര കലകള്‍ എന്നിവ അരങ്ങേറി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളോടപ്പം കെ.പി.കൃഷ്ണന്‍ , രാമചന്ദ്രന്‍, എം.സി.ബാബു, പവിത്രന്‍, വിനോദന്‍, രാജീവന്‍, രാഹുല്‍, നാണു ആലോള്ളതില്‍, എം. സി.കൃഷ്ണന്‍, സുരേഷ്, ദിനേശന്‍, എം.ടി. രാജന്‍, അരുണ്‍ മൂയ്യോട്ട്, വിജയന്‍ മുതലായവരും
മാതൃസമിതി അംഗങ്ങളുമാണ് ഊട്ടുപുരയില്‍ എത്തുന്ന ഭക്തരെ ഊട്ടുന്നത്.
15 ന് ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും.
അന്ന് രാത്രി ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ കൈലാസകലാക്ഷേത്രം
അവതരിപ്പിക്കുന്ന ‘ശ്രീശൈലനാഥന്‍’ നാടകം അരങ്ങേറും
-ഇ.ആനന്ദന്‍
















