കോഴിക്കോട്: യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയില്‍ സ്റ്റേജില്‍ വച്ചുണ്ടായ പിടിവലിയുടേതായി പുറത്തുവന്ന വിഡിയോകള്‍ എഐ
നിര്‍മിതമാണെന്ന് കോഴിക്കോട് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍. ഷാഫി കഴുത്തില്‍പ്പിടിക്കുന്നത് എഡിറ്റഡ് വിഡിയോയാണെന്നും അതാണ് ഇടതുകേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഷാഫിയെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ ഇപ്പോള്‍ തന്നെ പരിപാടി വൈകിയതിനാല്‍ പ്രസംഗിക്കുന്നില്ല എന്ന് ഷാഫി അറിയിച്ചു. ഷാഫി പ്രസംഗിക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യം മാത്രമാണുണ്ടായത്. സിപിഎം ഹാന്‍ഡിലുകളൊക്കെ ഇതിനെതിരെ വ്യാപകമായ പ്രചരണം നടത്തുന്നത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. അങ്ങനെ യാതൊരു സംഭവവും ഉണ്ടായിട്ടില്ല എന്നും പ്രമോദ് കക്കട്ടില്‍ പറഞ്ഞു.















