കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ ജാമ്യം ലഭിച്ചതോടെ പ്രതി ഷിംജിത മുസ്തഫ പുറത്തിറങ്ങി. നീണ്ട 22
ദിവസങ്ങള്‍ക്കു ശേഷമാണ് ഷിംജിത ജയില്‍ മോചിതയായത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്ന് അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ഷിംജിത പുറത്തിറങ്ങിയത്. മാസത്തില്‍ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു ജയിലിനു പുറത്തുവന്ന ഷിംജിതയുടെ പ്രതികരണം.















