
കോഴിക്കോട്: പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ടി.പി.രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിന്റ പരാതിയിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍
കൂടിയായ ടി.പി.രാമകൃഷ്ണന് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ നോട്ടീസ് അയച്ചത്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന പേരാമ്പ്രയിലെ യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ കെ.ബാലനാരായണന്‍ നല്കിയ പരാതിയിലാണ് ടിപി രാമകൃഷ്ണനോട് വീശദീകരണം തേടിയിട്ടുള്ളത്. എല്‍ഡിഎഫ് പ്രചാരണ വാഹനത്തില്‍ നിന്നുണ്ടായത് സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുന്ന
അനൗണ്‍സ്മെന്റാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അനൗണ്‍മെന്റുമായി ബന്ധപ്പെട്ട് നേരത്തെ പോലീസിലും റിട്ടേണിങ് ഓഫീസര്‍ക്ക് മുമ്പാകെയും യുഡിഎഫ് പരാതി നല്‍കിയിരുന്നു. കെഎസ്.യുവും യൂത്ത് കോണ്‍ഗ്രസും നേരത്തെ രംഗത്തു വന്നിരുന്നു. എന്നാല്‍ അനൗണ്‍സ്മെന്റ് തന്റെ അറിവോടെയല്ലെന്നും എല്‍ഡിഎഫിന് ഇത്തരത്തിലുള്ള പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്നുമാണ് ടി പി രാമകൃഷ്ണന്റെ നിലപാട്.
















