
അഴിയൂര്‍: കെ.കെ.രമയുടെ സുനിശ്ചിത വിജയത്തിനായി കടലോരത്തൊരു പ്രഭാത നടത്തം. യുഡിവൈഎഫ്-റവല്യൂഷണറി യൂത്ത് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മോണിംഗ് വാക്ക് കെ.കെ.രമയും യുത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്
സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങളും നയിച്ചു.
പൂഴിത്തല ബീച്ചില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ നുറുകണക്കിന് യുവാക്കള്‍ അണിനിരന്നു. യാത്ര മൂന്ന് കിലോമീറ്റര്‍ പിന്നിട്ട് അഴിയൂരില്‍ സമാപിച്ചു. അഫ്നാസ് ചോറോട്, സി.നിജിന്‍, കോട്ടയില്‍ രാധാകൃഷ്ണന്, പി.പി.ജാഫര്‍, മര്വാന് അഴിയൂര്‍, ടി കെ സിബി, വി. കെ അനില്‍ കുമാര്‍, പി ബാബുരാജ്, പ്രദീപ് ചോമ്പാല,, നിഖില്‍ പി. ടി, അന്‍സീര്‍ പനോളി, ജി.രതീഷ്, പി.കെ.സി അഫ്സല്, ശരണ്യ വാഴയില്‍, ഇ ടി അയ്യൂബ്, യൂ.എ റഹീം, പി പി ഇസ്മായില്‍, ടി സി രാമചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
















