അഴിയൂര്‍: പുതുച്ചേരി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാഹി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് വിജയിക്കേണ്ടത് മയ്യഴിയുടെ വികസന തുടര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന്
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങള്‍ പറഞ്ഞു. മതേതര പുരോഗമന സഖ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസാണ് ഉചിതമായ പ്രസ്ഥാനമെന്നും മുസ്ലിം ലീഗ് എന്നും കോണ്‍ഗ്രസിനോട് ചേര്‍ന്നാണ് മാഹിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മതേതര പുരോഗമന സഖ്യം സ്ഥാനാര്‍ഥി രമേശ് പറമ്പത്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖ്യം ചെയര്മാന് ടി.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. മുന്‍ അഭ്യന്തര മന്ത്രി ഇ.വത്സരാജ് കെ.സുധാകരന് എംപി, അഡ്വ. കെ.എ.ലത്തീഫ്, രമേശ് പറമ്പത്ത്, ഷിബു ബീരാന്, കെ.മോഹനന്, പി.പി.വിനോദ്, സത്യന് കേളോത്ത്, പി.ടി.സി.ശോഭ, പി.പി.ആശാലത എന്നിവര്‍ സംസാരിച്ചു. നൂറു കണക്കിന് ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെയുള്ള റോഡ് ഷോയും നടന്നു.















