
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുനിരീക്ഷകരും (ജനറല്‍ ഒബ്സര്‍വര്‍) പോലീസ് നിരീക്ഷകനും (പോലീസ് ഒബ്സര്‍വര്‍) പൊതുജനങ്ങളില്‍നിന്ന്
ഉള്‍പ്പെടെ പരാതികള്‍ സ്വീകരിക്കും. കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. ഗസ്റ്റ് ഹൗസാണ് ക്യാമ്പ് ഓഫീസ്. ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ജിതേന്ദ്ര ഗുപ്ത, വിക്രം സിങ് മാലിക്, മുഹമ്മദ് ഐജാസ്, അപ്നീത് റിയെത്, കെ.നിഖില എന്നിവരാണ് ജില്ലയിലെ പൊതുനിരീക്ഷകര്‍. ഐപിഎസ് ഉദ്യോഗസ്ഥന് യമുന പ്രസാദാണ് പോലീസ് നിരീക്ഷകന്. ബേപ്പൂര്‍, കുന്ദമംഗലം എന്നിവയാണ് ഡോ. ജിതേന്ദ്ര ഗുപ്തയുടെ ചുമതലയിലുള്ള മണ്ഡലങ്ങള്‍. ഫോണ്‍: 9567707131. ഇമെയില്‍ gojitendrakkd@gmail.com. സന്ദര്‍ശന സമയം: പകല്‍ 11 മുതല്‍ ഒരുമണിവരെ. വടകര, കുറ്റ്യാടി, നാദാപുരം എന്നിവയാണ് വിക്രം സിങ് മാലികിന്റെ ചുമതലയിലുള്ള മണ്ഡലങ്ങള്‍. ഫോണ്‍: 9633687270. ഇമെയില്‍: govikramkkd2026@gmail.com. സന്ദര്‍ശന സമയം: പകല്‍ 10 മുതല്‍ 12 വരെ. കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി എന്നിവയാണ് മുഹമ്മദ്
ഐജാസിന്റെ ചുമതലയിലുള്ള മണ്ഡലങ്ങള്‍. ഫോണ്‍: 9061285258. ഇമെയില്‍: gomuhammadaijaskkd@gmail.com. സന്ദര്‍ശന സമയം: പകല്‍ 10 മുതല്‍ 11.30 വരെ.
എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് എന്നിവയാണ് അപ്നീത് റിയെതിന്റെ ചുമതലയിലുള്ള മണ്ഡലങ്ങള്‍. ഫോണ്‍: 9746670131. ഇമെയില്‍: goapneetkkd2026@gmail.com. സന്ദര്‍ശന സമയം: പകല്‍ 10 മുതല്‍ 11 വരെ. കൊടുവള്ളി, തിരുവമ്പാടി എന്നിവയാണ് കെ.നിഖിലയുടെ ചുമതലയിലുള്ള മണ്ഡലങ്ങള്‍. ഫോണ്‍: 8139019131. ഇമെയില്‍: gonikhilakkd2026@gmail.com. സന്ദര്‍ശന സമയം: പകല്‍ 10 മുതല്‍ 11 വരെ. ജില്ലയിലെ 13 മണ്ഡലങ്ങളുടെയും പോലീസ് നിരീക്ഷകന് യമുന പ്രസാദാണ്. ഫോണ്‍: 6238743474. ഇമെയില്‍: poyamunakkd2026@gmail.com. സന്ദര്‍ശന സമയം: പകല്‍ 11 മുതല്‍ 12 വരെ.















