വടകര: കുറിഞ്ഞാലിയോട് അരിക്കാംവീട്ടില്‍ ബിന്ദു സുനില്‍കുമാറിന്റെ അമ്മ ലീലയുടെ (നാരായണനഗര്‍ സിബി നിവാസ്) സ്മരണാര്‍ഥം കുടുംബം ജീവധാര ചാരിറ്റബിള്‍
സൊസൈറ്റിക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. വീല്‍ ചെയര്‍, വാക്കറുകള്‍, വാക്കിങ് സ്റ്റിക്സ്, നുബുലൈസെര് തുടങ്ങി പതിനായിരം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് സംഭാവന ചെയ്തത്. ജീവധാര ഓഫീസില്‍ നടന്ന ചടങ്ങില്‍ ബിന്ദു സുനില്‍കുമാറിന്റെ മകന് അനുവിന്ദും ഭാര്യ ദിവ്യയും ഉപകരണങ്ങള്‍ കൈമാറി. നിര്‍വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.















