വടകര: മേമുണ്ട ഹൈസ്കൂളിൽ നിന്നും 1986 ൽ എസ്എസ്എൽസി പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളുടെ ‘സ്നേഹസംഗമം’ മേപ്പയിൽ ഐപിഎം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വയനാട്ടിലെയും , വിലങ്ങാടിലെയും ഉരുൾപൊട്ടലിൽ നമ്മളെ വിട്ടു പിരിഞ്ഞ വർക്ക് അനുശോചനം അർപ്പിച്ചു കൊണ്ട് യോഗം തുടങ്ങി. യോഗത്തിൽ ആഷിക് അഹമ്മദ്
സ്വാഗതം പറഞ്ഞു. പങ്കെടുത്തവർ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തിയും അനുഭവങ്ങൾ പങ്കുവെച്ചും പലരെയും ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി .
സജീവൻ ചെമ്മരത്തൂർ ഒരുക്കിയ നാടൻപാട്ടുകൾ, പ്രദീപ് പതേരിയുടെ മോട്ടിവേഷൻ ക്ലാസ്സ്, രാജീവ് മേമുണ്ടയുടെ മാജിക് ഷോ, ബിജു പ്രശാന്ത്, പ്രേംകുമാർ, രാജീവൻ നന്മ, വസന്ത,ദേവി
എന്നിവരുടെ ഗാനാലാപനം, വ്യത്യസ്ത ഹാസ്യ വിരുന്നുകൾ എന്നിവ കൊണ്ട് പൂർവ വിദ്യാർഥി സംഗമം സമ്പന്നമായി മാറി . പട്ട്യാട്ട് സ്കൂൾ ഗ്രൂപ്പ് എന്ന വാട്സ് ആപ്പ്കൂടായ്മയുടെ ആഭിമുഖ്യത്തിൽ ജീവകാരുണ്യ പ്രവർത്തനം ശക്തമായി നടപ്പിലാക്കാൻ തീരുമാനിച്ചു കൊണ്ട് ദേശീയഗാനത്തോടെ പരിപാടി അവസാനിച്ചു.