കായക്കൊടി: കുട്ടികളെ വഴിതെറ്റിക്കുന്ന ദുശ്ശക്തികളെ കരുതിയിരിക്കണമെന്നു ഷാഫി പറമ്പില്‍ എംപി. കായക്കൊടി ചങ്ങരംകുളം
ആലക്കാട് എംഎല്‍പി സ്‌കൂള്‍ ‘സ്മൃതി ലജന്‍ഡ്’ 121ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘടനവും എല്‍എസ്എസ് ജേതാക്കള്‍ക്ക് സ്വര്‍ണമെഡല്‍ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ മഹാമനസ്‌കതയില്‍ അവയവദാനം വഴി അനശ്വരയായ വാഹന അപകടത്തില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ ഒമ്പതു മാസം പ്രായം മാത്രമായ ആലിന്‍ ഷെറിന്‍ അഞ്ചു കുഞ്ഞുങ്ങളിലൂടെ ജിവിക്കുകയാണ്. കുഞ്ഞുങ്ങളെ സച്ചരിതരാക്കുന്നതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉള്ള പങ്ക് മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡന്റ് സാജിദ് പെരുമ്പറ അധ്യക്ഷത വഹിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.വി.ബിന്ദു, വാര്‍ഡ് മെമ്പര്‍ വിനീത ദിനേശ്, ഡോ. പി.കെ.ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.















