
അരൂര്‍: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ പര്യടന പരിപാടി തുടരുന്നു. ഇന്ന് പെരുമുണ്ടച്ചേരി ബാലവാടി പരിസരത്ത് കെപിസിസി സെക്രട്ടറി അഡ്വ. ഐ.മൂസ ഉദ്ഘാടനം ചെയ്തു. ജനദ്രോഹസര്‍ക്കാരിനെ താഴെയിറക്കേണ്ട ചുമതല
വോട്ടര്‍മാര്‍ക്കാണെന്നും അത് നിറവേറ്റണമെന്നും ഐ.മൂസ ആവശ്യപെട്ടു. കൊള്ളയും അഴിമതിയും മാത്രമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി സെക്രട്ടറി എ.കെ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, അഡ്വ. ഐ.രാജന്‍ പ്രസംഗിച്ചു. മീത്തല്‍ വയല്‍, അമ്പലക്കുളങ്ങര കേന്ദ്രങ്ങളിലും സ്വീകരണം നല്‍കി. തുടര്‍ന്ന് ഞള്ളോറ, നടുപ്പൊയില്‍, പന്നിവയല്‍, കമ്മനതാഴ, വട്ടക്കണ്ടിപ്പാറ, പഴശ്ശി നഗര്‍,
ശാന്തിനഗര്‍, കിണറുളകണ്ടി മുക്ക്, ചെമ്പോട് എന്നിവിടങ്ങളിലെ സ്വികരണത്തിന് ശേഷം
ചെന്നിലോടാണ് സമാപനം.















