
കൊയിലാണ്ടി: അരയന്‍കാവില്‍ ഉത്സവ ചടങ്ങുകള്‍ക്കിടെ ആന വിരണ്ടതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്ക്. ക്ഷേത്രത്തിലെ മുന്‍ കോമരം വലിയ പുരക്കല്‍ കുമാരനാണ് (70) പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് 
സംഭവം. തിടമ്പ് ഇറക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്. ആനയെ ഉടന്‍ തളച്ചതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. വടക്കേകര റാണിയാണ് ഇടഞ്ഞത്.
പരിക്കേറ്റ കുമാരനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് സാരമുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
















