
വടകര: കോണ്‍വെന്റ്-പാപ്കോസ് റോഡ്, കേരള കൊയര്‍ റോഡ് എന്നിവ പൊട്ടി പൊളിഞ്ഞിട്ട് മാസങ്ങളായി. വാഹനങ്ങളും കാല്‍നട യാത്രക്കാരും വളരെയധികം ബുദ്ധിമുട്ട്
സഹിച്ചാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്.
നഗരഹൃദയഭാഗത്തെ റോഡുകളുടെ അവസ്ഥയെ കുറിച്ച് അധികാരികളോട് പലതവണ പരാതിപ്പെട്ടിട്ടും പരിഹാരം മാത്രമില്ല. ഇനിയും അവഗണന തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാവുമെന്ന് വസന്തം റെസിഡന്‍സ് അസോസിയേഷന് ജനറല്‍ ബോഡിയോഗം മുന്നറിയിപ്പു നല്കി.
അസോസിയേഷന് പ്രസിഡന്റ് പി.ടി.കെ.വിനയന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ.രാജീവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി.പി. അനില്‍കുമാര്‍, പി. അബ്ദുള്‍ നാസര്‍,

പ്രശാന്ത് മണി, എന്‍. രാഘൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എ.പി.റീന (പ്രസിഡന്റ്), ശ്രീദേവി പ്രശാന്ത് (സെക്രട്ടറി),
രാധിക രാഘൂട്ടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















