
അഴിയൂര്‍: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്രയടക്കം നിരവധി ക്ഷേമ പദ്ധതികള്‍ ആസൂത്രണം ചെയ്ത യുഡിഎഫ് സര്‍ക്കാറിനെ അധികാരത്തില്‍ എത്തിക്കാന്‍
കെ.കെ.രമയുടെ വിജയത്തിനായി സ്ത്രീകളെ രംഗത്ത് ഇറക്കാന്‍ യുഡിഎഫ്-ആര്‍എംപിഐ അഴിയൂര്‍ മണ്ഡലം മഹിള കണ്വെന്ഷന് തീരുമാനിച്ചു. മഹിള കോണ്‍ഗ്രസ് അഴിയൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.റംലത്ത് ഉദ്ഘാടനം ചെയ്തു. മഹിള ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്യാമള കൃഷ്ണാര്‍പിതം അധ്യക്ഷത വഹിച്ചു. യു.എ.റഹീം, ആയിഷ ഉമ്മര്‍, രുക്സാന ഫിറോസ്, രമ്യ ഷാജി, വഫ ഫൈസല്‍, വി കെ അനില്‍കുമാര്‍, പ്രദീപ് ചോമ്പാല, ടി
സി രാമചന്ദ്രന്, അനുഷ ആനന്ദസദനം, എന്‍.സരള, പി.പി.ഇസ്മായില്‍, പി.കെ.കോയ എന്നിവര്‍ സംസാരിച്ചു.















