വടകര: കുണ്ടും കുഴിയും നിറഞ്ഞ കസ്റ്റംസ് റോഡില്‍ റീടാറിംഗ് പൂര്‍ത്തിയായതോടെ നാട്ടുകാര്‍ക്ക് ആശ്വാസം. 1050 മീറ്റര്‍ ദൂരത്തിലാണ് നവീകരണം. അഞ്ചര മീറ്റര്‍ വീതിയില്‍
ടാറിംഗ് പൂര്‍ത്തിയായി. ശാദി മഹല്‍ പരിസരത്തെ കള്‍വര്‍ട്ട് പുതുക്കി പണിയുകയും ശുദ്ധ ജല പൈപ്പ് മാറ്റുകയും ചെയ്തു. റോഡിന്റെ ഇരുഭാഗത്തുമായി അര മീറ്ററില്‍ കോണ്‍ക്രീറ്റ് കൂടി ചെയ്യും. ഇതോടെ ആറര മീറ്റര്‍ റോഡില്‍ വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കസ്റ്റംസ് റോഡിന് ശാപമോക്ഷം വന്നത്. അത്രയേറെ ദുരിതത്തിലായിരുന്നു ഇതിലൂടെയുള്ള വാഹന സഞ്ചാരം. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും റസിഡന്റ്സ് അസോസിയേഷനുകളും സജീവമായി ഇടപെട്ടതിന്റെ ഫലമായാണ് 76.5 ലക്ഷം രൂപ ചെലവില്‍ പ്രവൃത്തിക്ക് ടെണ്ടറായത്. റീ ടാറിംഗ് പൂര്‍ത്തിയായി റോഡ് ഗതാഗത്തിന് തുറന്നതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് നാട്ടുകാര്‍ ടാറിങ് തൊഴിലാളികള്‍ക്കും കോണ്‍ക്രീറ്റ് തൊഴിലാളികള്‍ക്കും ലഡു വിതരണം നടത്തി. കെ.എം.പി.ഹാരിസ്, കെ.പി.നജീബ്, ടി.കെ.രതീശന്, കെ.പി.അബ്ബാസ്, മീത്തല്‍ നാസര്‍, എം.എ.പി.നാസര്‍, ടി.പി.രാജേന്ദ്ര ബാബു, ടി.പി.ഉസ്മാന്, ചിറക്കല്‍ അബൂബക്കര്‍, പെരിങ്ങാടി മുഹമ്മദ് ഹാജി, കൊല്ലോച്ചി ഇബ്രാഹിം, എന്‍.വി.മുഹമ്മദ് റാഫി, ഫാരിസ് എന്നിവര്‍ നേതൃത്വം നല്കി.















