വടകര: ആര്‍പിഎഫും എക്സൈസും ചേര്‍ന്ന് നേത്രാവതി എക്സ്പ്രസില്‍ നടത്തിയ റെയ്ഡില്‍ 25 കുപ്പി ഗോവന്‍ മദ്യം പിടികൂടി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി
കമ്മീഷണര്‍ നവിന് പ്രസാദിന്റെ നിര്‍ദേശ പ്രകാരമാണ് വടകരയിലെത്തിയ ട്രെയിനില്‍ പരിശോധന നടത്തിയത്. ഉടമസ്ഥനില്ലാതെ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെത്തിയത്. ആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ ടി.എം.ധന്യ, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി.പി.ബിനീഷ്, കോണ്‍സ്റ്റബിള്‍ ഷാജി, പാലക്കാട് ഡിവിഷണല്‍ ക്രൈം പ്രിവന്‍ഷന്‍ ഡിറ്റക്ഷന്‍ സ്ക്വാഡ് അംഗങ്ങളായ ടി.വിജീഷ്, എം.ബൈജു, അബ്ദുല്‍ സത്താര്‍, അബ്ബാസ് എന്നിവരും വടകര റെയിഞ്ച് എക്സൈസ് ഉദ്യോഗസ്ഥരുമാണ് റെയ്ഡില്‍ പങ്കെടുത്തത്.















