പയ്യോളി: തീരദേശ മേഖലയില്‍ മത്സ്യതൊഴിലാളികളുടെ ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയത് യുഡിഎഫ് സര്ക്കാറുകളായിരുന്നെന്നും
എല്‍ഡിഎഫിന്റെ കാലത്ത് മത്സ്യതൊഴിലാളികളോട് തികഞ്ഞ അവഗണനയായിരുന്നെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കൊയിലാണ്ടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ.പ്രവീണ്‍ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടത്തിയ തീരദേശ യാത്ര കോട്ടക്കലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എംപി, വി.പി.ഇബ്രാഹിം കുട്ടി, സി.ഹനീഫ, മഠത്തില്‍ അബ്ദുറഹിമാന്, മഠത്തില്‍ നാണു, വി.കെ.അബ്ദുറഹിമാന്, ഇ.ടി.പത്മനാഭന്, കെ.ടി.വിനോദന്‍, പി.എന്‍.അനില്‍ കുമാര്‍, പി.എം.അഷ്റഫ്, എ.പി.കുഞ്ഞബ്ദുള്ള, ബഷീര്‍ മേലടി, സി.പി.സദഖത്തുളള എന്നിവര്‍ പ്രസംഗിച്ചു. കെ.കെ.റിയാസ് സ്വാഗതവും ബി.എം.ഷംസു നന്ദിയും പറഞ്ഞു.















