കുറ്റ്യാടി: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് നാട്ടുകാര്‍ നല്‍കുന്നത് സ്നേഹനിര്‍ഭര പിന്തുണ. പൊതുപര്യടനം രണ്ടാം ഘട്ടത്തിലേക്ക് കടക്കവെ പരമാവധി
വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥി. ബുധന്‍ രാവിലെ കുറ്റ്യാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വീടുകളില്‍ വ്യക്തികളെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ഥന നടത്തിയാണ് പര്യടനത്തിന് തുടക്കമായത്. ഉച്ചയോടെ തിരുവള്ളൂര്‍ മഹാ ശിവക്ഷേത്ര മഹോത്സവ പരിപാടിയില്‍ പങ്കെടുക്കാനെത്തി. നാട്ടുകാരും വിശ്വാസികളും ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പ് നല്കി. നാടിന്റെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നായ തിരുവള്ളൂര്‍ മഹാ ശിവക്ഷേത്ര കുളം നവീകരിച്ചത് തിരുവള്ളൂരിന് തിലകക്കുറിയായ വികസന നേട്ടങ്ങളിലൊന്നാണ്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചാണ് കുളം നവീകരിച്ചത്. കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ധനമന്ത്രി ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ക്ഷേത്രോത്സവ അന്നദാന ചടങ്ങിലും പങ്കെടുത്താണ് സ്ഥാനാര്‍ഥി മടങ്ങിയത്. വൈകിട്ടോടെ ചെരണ്ടത്തൂര്‍, അമ്പലമുക്ക്, കാവുംകുനി, വെള്ളുക്കര തുരുത്തി എന്നിവിടങ്ങളിലെ പട്ടികജാതി നഗറിലും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തി. പ്രാദേശിക എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു.















